ദാറുന്നുജും ഓർഫനേജ് പേരാമ്പ്രയിലേക്ക് സ്വാഗതം
ദാറുന്നുജും ഓർഫനേജ് പേരാമ്പ്ര കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് പേരാമ്പ്ര. ഈ നഗരത്തിന്റെ ഹൃദയഭാഗത്ത് 1971 ൽ അംഗുലീ പരിമിതമായ ചില സുമനസ്സുകളുടെ കാർമികത്വത്തിലാണ് ദാറുന്നുജുമിന്റെ പിറവി. പൊതുവെ വേവലാതികൾക്കിടയിൽ കഴിയുന്ന പൊതുസമൂഹത്തിൽ തികച്ചും ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന അനാഥത്വമെന്ന വ്യഥ, ഇല്ലായ്‌മക്കും വല്ലായ്മക്കുമിടയിൽപോലും ചിലരിലെ മഹാമനസ്സിനെ മഥിച്ചതിന്റെ ഫലമാണ് ഇരുപതോളം നിരാലംബരെ നെഞ്ചോട് ചേർത്ത് സംരക്ഷണോത്തരവാദിത്തം ഏറ്റെടുത്തത്. അല്ലാഹുവിന്റെ അപരിമേയാനുഗ്രഹത്താൽ വളർച്ചയുടെ പടവുകൾതാണ്ടി പതിനൊന്നോളം സ്ഥാപനങ്ങളിലായി പന്തലിച്ചു വളർന്നതിൽ ഇതിന്റെ പിന്നണി പ്രവർത്തകരിലുപരി അഭൃുദയാകാംക്ഷികളോട് ദാറുന്നുജും എന്നും കടപ്പെട്ടിരിക്കുന്നു. റസീവർമാരിലൂടെയും നേരിട്ടും ലഭിക്കുന്ന സംഭാവനകളാണ് പ്രധാന വരുമാന സ്രോതസ് വാടകയിനത്തിലും ചെറിയ ഒരു തുക ലഭിക്കുന്നുണ്ട്.